എത്ര അടുത്താലും
നീ പിന്നെയും
എത്രയോ അകലെയാണ്........
എത്ര പാടിയാലും
പിന്നെയും നിന്നെക്കുറിച്ചു
പാടാന്‍ ബാക്കിയാണ്....
എത്രയൊക്കെ കവിതയെഴുതുകിലും
ഒരു വാക്കിലും നിന്റെ സൌന്ദര്യം
ഒതുങ്ങുന്നില്ല..........
നിരന്നു നിന്ന
പതിനായിരം മുഖങ്ങളില്‍
ഒന്ന് മാത്രം
മിഴിയില്‍ ഉടക്കി നില്‍ക്കുന്നു.
ഒരു ജന്മാന്തര
വാസനയെ ഉണര്‍ത്തി വിടുന്നു.
എങ്ങോ കേട്ടിട്ടുണ്ട് എന്ന്
തോന്നിക്കുന്ന ഒരു ഈണം
ഉള്ളില്‍ മീട്ടുന്നു.
പക്ഷെ സ്വപ്നം ഉണരുമ്പോള്‍,
നീ എന്റെ കിടക്കക്കരുകില്‍
ഇരുന്നു,
പ്രേമാര്‍ദ്രമായി എന്നെ
നോക്കുന്നുണ്ടാകുമോ??
പുറത്തേതോ കുരുവിക്കുഞ്ഞ്
പറന്നുയരാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷെ,
ആ വലിയ ആകാശം
അതിന്റെ മനസ്സില്‍ ഉണ്ടായാല്‍ മാത്രം പോരാ
ആകാശത്തിന്റെ മനസ്സില്‍
ഈ ചെറിയ കുരുവിയും ഉണ്ടാകണം...........
മിഴിയില്‍ അനുരാഗവും,
മൊഴിയില്‍ മധുരവും,
മനസ്സില്‍ സൌമ്യഭാവവും,
ഉള്ളില്‍ ചഞ്ചലം ആകാത്ത വിശ്വാസവും
ഉണ്ടാകണം....
ഞാന്‍ അറിയുന്നു,
നീ എത്ര അകലെ ആണെങ്കിലും
എന്റെ തൊട്ടടുത്താണ്.......
നിന്നെ കുറിച്ചു നീ
പാടാന്‍ ബാക്കി നിര്‍ത്തുന്നത്
എന്റെ സ്വരം വീണ്ടും കേള്‍ക്കാന്‍
വേണ്ടി മാത്രമാണ്...........
'സൌന്ദര്യം' എന്ന വാക്കിന്റെ
അര്‍ഥം മനസ്സിലാക്കിക്കാന്‍ വേണ്ടിയാണ്
നിന്നെ സൃഷ്ടിച്ചിരിക്കുന്നത്.....
നീ പിന്നെയും
എത്രയോ അകലെയാണ്........
എത്ര പാടിയാലും
പിന്നെയും നിന്നെക്കുറിച്ചു
പാടാന്‍ ബാക്കിയാണ്....
എത്രയൊക്കെ കവിതയെഴുതുകിലും
ഒരു വാക്കിലും നിന്റെ സൌന്ദര്യം
ഒതുങ്ങുന്നില്ല..........
നിരന്നു നിന്ന
പതിനായിരം മുഖങ്ങളില്‍
ഒന്ന് മാത്രം
മിഴിയില്‍ ഉടക്കി നില്‍ക്കുന്നു.
ഒരു ജന്മാന്തര
വാസനയെ ഉണര്‍ത്തി വിടുന്നു.
എങ്ങോ കേട്ടിട്ടുണ്ട് എന്ന്
തോന്നിക്കുന്ന ഒരു ഈണം
ഉള്ളില്‍ മീട്ടുന്നു.
പക്ഷെ സ്വപ്നം ഉണരുമ്പോള്‍,
നീ എന്റെ കിടക്കക്കരുകില്‍
ഇരുന്നു,
പ്രേമാര്‍ദ്രമായി എന്നെ
നോക്കുന്നുണ്ടാകുമോ??
പുറത്തേതോ കുരുവിക്കുഞ്ഞ്
പറന്നുയരാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷെ,
ആ വലിയ ആകാശം
അതിന്റെ മനസ്സില്‍ ഉണ്ടായാല്‍ മാത്രം പോരാ
ആകാശത്തിന്റെ മനസ്സില്‍
ഈ ചെറിയ കുരുവിയും ഉണ്ടാകണം...........
മിഴിയില്‍ അനുരാഗവും,
മൊഴിയില്‍ മധുരവും,
മനസ്സില്‍ സൌമ്യഭാവവും,
ഉള്ളില്‍ ചഞ്ചലം ആകാത്ത വിശ്വാസവും
ഉണ്ടാകണം....
ഞാന്‍ അറിയുന്നു,
നീ എത്ര അകലെ ആണെങ്കിലും
എന്റെ തൊട്ടടുത്താണ്.......
നിന്നെ കുറിച്ചു നീ
പാടാന്‍ ബാക്കി നിര്‍ത്തുന്നത്
എന്റെ സ്വരം വീണ്ടും കേള്‍ക്കാന്‍
വേണ്ടി മാത്രമാണ്...........
'സൌന്ദര്യം' എന്ന വാക്കിന്റെ
അര്‍ഥം മനസ്സിലാക്കിക്കാന്‍ വേണ്ടിയാണ്
നിന്നെ സൃഷ്ടിച്ചിരിക്കുന്നത്.....
നിന്നെ കുറിച്ചു നീ
ReplyDeleteപാടാന്‍ ബാക്കി നിര്‍ത്തുന്നത്
എന്റെ സ്വരം വീണ്ടും കേള്‍ക്കാന്‍
വേണ്ടി മാത്രമാണ്...........
ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍.
nandi.... :)
ReplyDelete