Thursday, October 15, 2009

വരും അവള്‍

അന്ന്,

ചിരിച്ചു കൊണ്ടവള്‍ എന്നെ,

തിരിഞ്ഞു നോക്കി.

ചിരിക്കാതെ,

കാണാത്ത ഭാവം നടിച്ച്,

ഞാന്‍ നടന്നു...

വഴിയില്‍ കണ്ടപ്പോഴും,

അരികത്ത്‌ നിന്നപ്പോഴും,

മിണ്ടാതെ

ഞാന്‍ നടന്നകന്നു....

മിണ്ടാമായിരുന്നു എന്ന് തോന്നിയോ(?)

ഓരോ ചക്രവും കറങ്ങുന്നത്,

ഇനിയും കാണാം എന്ന ഭംഗി വാക്കോതിയാണ്,

ഓരോ കാറ്റും ഒഴുകുന്നത്,

ഇനി കാണുമോ എന്ന സംശയത്തോടെയാണ്,

ഓരോ ഇലയും കൊഴിയുന്നത്,

ഇനി കാണില്ലല്ലോ എന്ന സന്താപത്തോടെയാണ്.


എന്റെ വിധി അതെന്തോ??

ചിരി കൊണ്ട് എല്ലാം മൂടുവാന്‍ എന്നും കഴിയില്ലല്ലോ.
മച്ചിനുള്ളിലെ ശീപോതിയും വെളിച്ചം കാണും,

മച്ചിപ്പശുവും അകിട് ചുരത്തും,

അവ്യക്തതയുടെ സന്ധ്യകളും,

അകലം തീര്‍ത്ത മൌനങ്ങളും,

സംശയത്തിന്റെ ചില്ലറകളും ഭേദിച്ച്,

അവള്‍ വരും..........

എനിക്കായി...........

(?)

1 comment:

  1. ""കാലം ഇനിയും വരും....വിഷു വരും....വര്ഷം വരും..തിരുവോണം വരും ...""ഹിഹി

    ReplyDelete