Tuesday, September 16, 2014

നിഴലുകള്‍....

വെയില്‍ തിന്നു നടന്നവന്ന്‍
നിഴലൊരു ആശ്വാസവും കൊണ്ടെത്തി
പക്ഷെ അത് വെളിച്ചമല്ല,
അതിനുള്ള മറയത്രേ...

നിഴലിന്‍റെ മറ പറ്റി നീങ്ങിയവന്‍
തന്‍റെ നിഴല്‍ നീളുന്നതറിഞ്ഞില്ല
മാനത്തില്‍ മഴവില്ല് കണ്ടില്ല
മഞ്ഞരളിപ്പൂവുകള്‍ കണ്ടില്ല.

പിന്തുടര്‍ന്നു വന്ന നിഴലുകള്‍
ഒരു രാത്രിയില്‍ അവസാനിച്ചു.
രാത്രിയും ഒരു വലിയ
നിഴലത്രേ...

കിനാക്കാതങ്ങള്‍ക്കപ്പുറം
നിഴലുകള്‍ തനിക്കു നേരെ
പടയൊരുക്കം നടത്തുന്നത്
കണ്ടവന്‍ ഞെട്ടിയുണര്‍ന്നു.

കോടിമുണ്ടിന്റെ നിഴല്‍ അപ്പോള്‍
അവന്‍റെ മുഖത്തു വീണു ചിരിച്ചു...

നിഴലുകള്‍ നാളെയെ ഭയപ്പെടാറില്ല
എന്തെന്നാല്‍
നിഴലുകള്‍ക്ക് വേദനിക്കാറില്ല..

2 comments: