6/8/10 ന് എഴുതിയ കവിത
---------------------------------------
നാളെ ഞാന്‍ വരും വീണ്ടും നിലാവിന്‍റെ
തേരിലേറി വരും കീഴടക്കിടും
നാളെ ഞാന്‍ ഈ മുകിലിന്‍ കുതിര മേല്‍
ഏറി നിന്‍ മനം കൊള്ളയടിച്ചിടും
എന്‍റെ കണ്ണിന്‍റെ സായകങ്ങള്‍ കൊണ്ട
ലോലമാം നിന്‍റെ മാനസം തേങ്ങവേ
വേദനിക്കും മനസ്സിനെ എന്‍ സ്വരം
ആലപിച്ചു നീ തട്ടിയുറക്കവേ
നാളെ ഞാന്‍ നിന്‍റെ അന്തപ്പുരത്തിന്റെ
വാതിലില്‍ ഇളം കാറ്റായി വന്നിടും
നീ ഉറങ്ങുന്ന പട്ടിന്റെ മെത്തയില്‍
വീണപൂവായി രൂപാന്തരപ്പെടും
നീല നേത്രങ്ങള്‍ എന്നെക്കുറിച്ചുള്ള
സ്വപ്നമൊന്നില്‍ പകുതിയടയവേ
താമരത്തണ്ടു പോലുള്ള നിന്‍ മേനി
തീമഴയാം വിരഹം സഹിക്കവേ
നീ ഉലാത്തും വരാന്തയില്‍ ഞാന്‍ വരും
നീ ഉണരും പുലരിയില്‍ ഞാന്‍ വരും
നീ ഉയിരില്‍ പൊതിഞ്ഞു പിടിക്കുന്ന
നാദപീയൂഷധാരയായ് ഞാന്‍ വരും
ശ്യാമളമായ സായന്തനങ്ങളില്‍
ശോഭനമാമൊരു ദിനം മായവേ
ഉള്ളില്‍ വിങ്ങും കദനവുമായി നീ
ഭഗ്നസ്വപ്നയായ് പാതി മറയവേ
നാളെ ഞാന്‍ വരും ഈ സൂര്യരശ്മിയില്‍
പൂത്തുലയുന്ന പൊന്നുഷസ്സന്ധ്യയില്‍
നാളെ ഞാന്‍ വരും വീണ്ടും നഭസ്സിന്റെ
മാര്‍ പിളര്‍ന്നും വരും കൊണ്ടു പോയിടും...
---------------------------------------
നാളെ ഞാന്‍ വരും വീണ്ടും നിലാവിന്‍റെ
തേരിലേറി വരും കീഴടക്കിടും
നാളെ ഞാന്‍ ഈ മുകിലിന്‍ കുതിര മേല്‍
ഏറി നിന്‍ മനം കൊള്ളയടിച്ചിടും
എന്‍റെ കണ്ണിന്‍റെ സായകങ്ങള്‍ കൊണ്ട
ലോലമാം നിന്‍റെ മാനസം തേങ്ങവേ
വേദനിക്കും മനസ്സിനെ എന്‍ സ്വരം
ആലപിച്ചു നീ തട്ടിയുറക്കവേ
നാളെ ഞാന്‍ നിന്‍റെ അന്തപ്പുരത്തിന്റെ
വാതിലില്‍ ഇളം കാറ്റായി വന്നിടും
നീ ഉറങ്ങുന്ന പട്ടിന്റെ മെത്തയില്‍
വീണപൂവായി രൂപാന്തരപ്പെടും
നീല നേത്രങ്ങള്‍ എന്നെക്കുറിച്ചുള്ള
സ്വപ്നമൊന്നില്‍ പകുതിയടയവേ
താമരത്തണ്ടു പോലുള്ള നിന്‍ മേനി
തീമഴയാം വിരഹം സഹിക്കവേ
നീ ഉലാത്തും വരാന്തയില്‍ ഞാന്‍ വരും
നീ ഉണരും പുലരിയില്‍ ഞാന്‍ വരും
നീ ഉയിരില്‍ പൊതിഞ്ഞു പിടിക്കുന്ന
നാദപീയൂഷധാരയായ് ഞാന്‍ വരും
ശ്യാമളമായ സായന്തനങ്ങളില്‍
ശോഭനമാമൊരു ദിനം മായവേ
ഉള്ളില്‍ വിങ്ങും കദനവുമായി നീ
ഭഗ്നസ്വപ്നയായ് പാതി മറയവേ
നാളെ ഞാന്‍ വരും ഈ സൂര്യരശ്മിയില്‍
പൂത്തുലയുന്ന പൊന്നുഷസ്സന്ധ്യയില്‍
നാളെ ഞാന്‍ വരും വീണ്ടും നഭസ്സിന്റെ
മാര്‍ പിളര്‍ന്നും വരും കൊണ്ടു പോയിടും...
പ്രതീക്ഷകള്‍ പ്രത്യാശകള്‍
ReplyDeleteഉഷസ്സേ നീ വരൂ!