Monday, April 8, 2013

ഹൈക്കുകള്‍....

വാണ നില-
ക്കൊത്തെപ്പോളും
വീണ നില

വാക്കിനു
മൂര്‍ച്ചയോ മധുരമോ
മന്ത്രജാലമോ

കൂടാത്ത
മാണിക്യങ്ങള്‍
കൂടുതലും

കാക്കയ്ക്കൊക്കുമോ
കൊക്കിന്‍ കൊക്കോളം
കൊക്കെത്തിയ്ക്കാന്‍

കുടിച്ച കയ്പ്പില്‍
നിന്നറിയുന്നൂ
കുടിക്കും മധുരം

വേവാത്തതൊക്കെ
വെറുതെയത്രേ
വെച്ചതും വറുത്തതും





1 comment: