Saturday, March 30, 2013

കണ്ണുനീരിന്റെ വില...

"എനിക്കീ നിമിഷത്തിന്‍റെ
നിശ്ശൂന്യതയിലേകുക
ഇന്നലെ-നാളെ ഇല്ലാത്ത
സമയത്തിന്‍റെ പുഞ്ചിരി

എനിക്കെന്‍ ജീവനാളത്തിന്‍
തിരിവെട്ടത്തിലേകുക
കനിവൂറുന്ന സൌഹാര്‍ദ്ദ-
പ്പച്ചപ്പുള്‍ത്തണല്‍ വീശുവാന്‍

ഈ മുദ്ധസന്ധ്യ മായുമ്പോള്‍
നെറുകില്‍ ഉമ്മയേകിടാന്‍
വിരിയും പൌര്‍ണമിച്ചന്ദ്രന്‍
ചൊരിയും നിലവേകുക

വെയില്‍ പൊള്ളും മനസ്സിങ്കല്‍
മാരിക്കാര്‍ ഒന്നു നല്‍കുക
ഇളംപുല്ലിന്‍ വിരല്‍തൂങ്ങും
മഞ്ഞിന്‍ തുള്ളി പൊഴിക്കുക

എനിക്ക് നല്‍ക ജീവന്‍റെ
നിറവും നിത്യശാന്തിയും
അകമേ നെയ്‌വിളക്കിന്റെ
ഒളിയും ആ സുഗന്ധവും

എനിക്ക് നല്‍കുകാത്മാവില്‍
പുകയുന്ന വിഷാദമായ്
പിടഞ്ഞിടുന്ന വാക്കിന്‍റെ
അക്ഷരധ്വനിമാധുരി

എനിക്കേകുക പാട്ടിന്റെ
രാഗമൂറും പുഴക്കരെ
തനിച്ചു പാര്‍ക്കുവാന്‍ വീണ
പാടീടുന്നൊരു താവളം"

"പകരം നല്‍കുവാന്‍ നിന്‍റെ
കൈയിലെന്തുണ്ട് ചൊല്ലുക"
"ഒരിറ്റു കണ്ണുനീരിന്റെ
നനവും നിര്‍മ്മലത്വവും "

2 comments:

  1. നന്നയിട്ടുണ്ട്.. പകരം ആര്‍ക്കു ആരോട്??
    ആശംസകള്‍

    ReplyDelete
  2. ഒരിറ്റുകണ്ണീരും നിര്‍മ്മലത്വവും

    ReplyDelete