ഒടുക്കം
നാലേകാലിന്റെ ബസ് പിടിച്ചു
വിഷു തിരച്ചു പോയി...
വേനലിന്റെ ചവിട്ടേറ്റ്
നട്ടെല്ല് തകര്‍ന്ന പകല്‍
വിശറി തിരഞ്ഞു തളര്‍ന്നു
കലാപത്തിന്റെ കാലം
കെടാറായിട്ടില്ല.
സ്പര്‍ദ്ധയുടെ വിത്തുകള്‍
വെന്തെരിഞ്ഞു പോയിട്ടില്ല...
കണി കണ്ടാലും
ഇറച്ചിവെട്ടുകാരന്
പിറ്റേന്ന് മനസ്സില്‍ കാരുണ്യമുദിക്കുമോ?
കൈ നീട്ടം വാങ്ങിയാലും
കള്ളന്‍ തന്റെ തൊഴില് മറക്കുമോ?
നക്കി വടിച്ചുണ്ടാല്‍
നന്ദി പിറക്കുമോ?
ആശംസകള്‍ക്ക് കാത്തു നില്‍ക്കാതെ
ഒരു യാത്ര പോലും പറയാതെ
അടുത്ത കൊല്ലം നോക്കാം
എന്ന് പറഞ്ഞു
തല താഴ്ത്തി
വിഷു തിരിച്ചു പോയി....
നാലേകാലിന്റെ ബസ് പിടിച്ചു
വിഷു തിരച്ചു പോയി...
വേനലിന്റെ ചവിട്ടേറ്റ്
നട്ടെല്ല് തകര്‍ന്ന പകല്‍
വിശറി തിരഞ്ഞു തളര്‍ന്നു
കലാപത്തിന്റെ കാലം
കെടാറായിട്ടില്ല.
സ്പര്‍ദ്ധയുടെ വിത്തുകള്‍
വെന്തെരിഞ്ഞു പോയിട്ടില്ല...
കണി കണ്ടാലും
ഇറച്ചിവെട്ടുകാരന്
പിറ്റേന്ന് മനസ്സില്‍ കാരുണ്യമുദിക്കുമോ?
കൈ നീട്ടം വാങ്ങിയാലും
കള്ളന്‍ തന്റെ തൊഴില് മറക്കുമോ?
നക്കി വടിച്ചുണ്ടാല്‍
നന്ദി പിറക്കുമോ?
ആശംസകള്‍ക്ക് കാത്തു നില്‍ക്കാതെ
ഒരു യാത്ര പോലും പറയാതെ
അടുത്ത കൊല്ലം നോക്കാം
എന്ന് പറഞ്ഞു
തല താഴ്ത്തി
വിഷു തിരിച്ചു പോയി....
No comments:
Post a Comment